ഒരു‌ ചെറ്യേ‌ ശൃംഖലാഘടിതസംഭരണി (NAS) ഉപയോഗിക്കാനുദ്ദേശ്യമുണ്ട്. മുന്നുപയോക്താക്കളുടെ ശുപാർശകൾ കേട്ടാൽ കൊള്ളാം.

ഗ്നു/ലിനക്സ്, വിൻഡോസ് പ്രവർത്തകങ്ങളിൽ‌ നിന്നുപയോഗിക്കണമെങ്കിൽ സാംബാ വേണോ?

Follow

@rajeesh Raspberry Pi NAS and media server ആയി കുറേ നാളായി ഉപയോഗിക്കുന്നുണ്ട്. Jellyfin ഉം Samba യും പിന്നെ Pihole ഉം.

ഒരു അവസരം കിട്ടിയപ്പോൾ പുറത്തുനിന്ന് Synology NAS അടുത്തിടയ്ക്ക് വാങ്ങി.

@jishnu @subinpt @primejyothi ഒരു റാസ്ബറി പൈയ്യിനെ 2ടിബി ഹാർഡ് ഡിസ്കിലോട്ടു‌ കെട്ടി. സിങ്ക്തിങ് ബാക്കപ്പിനും ജെല്ലിഫിൻ വിനോദത്തിനും വച്ചു (സാംബ ആവശ്യമുണ്ടെങ്കിൽ പിന്നീട്). പകരത്തിന് ഒരു‌ ബനാനാ പൈയ്യുമുണ്ട്. ഇതെല്ലാം വെക്കാൻ അല്പം മരപ്പണി ബാക്കി.

@rajeesh @jishnu @primejyothi സ്റ്റെപ്പുകളും കോൺഫിഗറേഷൻ ഡീറ്റെയിൽസും കൂടീ പോസ്റ്റാമോ?

@subinpt @jishnu @primejyothi
1. റാസ്ബറി‌ ഓഎസ് പുതുക്കുക
2. യുഎസ്ബി സംഭരണി ഘടിപ്പിക്കുക, exfat ആണെങ്കിൽ exfat-fuse പ്രതിഷ്ഠിക്കേണ്ടി വരും, mount ചെയ്ക
3. syncthing റെപോയിലുണ്ട്, പ്രതിഷ്ഠിക്കുക. /etc/syncthing/config.xmlൽ‌ gui->address എന്നിടത്ത് പൈയുടെ ഐപി നൽകുക, http://<ip:8384> സന്ദർശിച്ച് സജ്ജീകരിക്കുക
4. jellyfin.org നിർദ്ദേശപ്രകാരം റെപോ‌ സജ്ജമാക്കി അതും പ്രതിഷ്ഠിക്കുക, http://ip:8096/ സന്ദർശിച്ച് ചിട്ടപ്പെടുത്തുക

@rajeesh @subinpt @jishnu @primejyothi പൂമൊട്ട് വല്ലതും സ്ഥിതപ്രജ്ഞമാക്കേണ്ടതുണ്ടോ? ;-)

Sign in to participate in the conversation
Librem Social

Librem Social is an opt-in public network. Messages are shared under Creative Commons BY-SA 4.0 license terms. Policy.

Stay safe. Please abide by our code of conduct.

(Source code)

image/svg+xml Librem Chat image/svg+xml