മോദി ജയിച്ചതിന് പല കാരണങ്ങളിൽ ഒന്നാണ് ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഇല്ലാതാക്കൽ. റഫാലിലൂടെയോ അംബാനിയിലൂടെയോ കോടികൾ മറിക്കുന്നത് വിഷയമല്ല. സർക്കാർ ഓഫീസിൽ കൈമടക്കു കൊടുക്കാതെ കാര്യങ്ങൾ നടക്കുന്നു, കറണ്ടു പോയാൽ അരമണിക്കൂറിൽ തിരികെ വരുന്നു, അനാവശ്യമായ ചെക്കിങ്ങും പെർമിറ്റുമൊക്കെ ഒഴിവാക്കുന്നു..ഇതൊക്കെയാണ് ജനത്തിനു വേണ്ടത്. താഴേ തട്ടിൽ അഴിമതിയില്ലാതാക്കാൻ ശ്രമിക്കുന്ന സർക്കാർ മേൽത്തട്ടിൽ കൊള്ള നടത്തുകയാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ പാടാണ്.

അടിയന്തരാവസ്ഥക്കാലത്തെ അച്ചടക്കത്തെ പുകഴ്ത്തിയവരും ഉണ്ടല്ലോ

@kocheechi ശരിക്കും ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ഇല്ലാതായിട്ടുണ്ടോ? കുറഞ്ഞിട്ടെങ്കിലുമുണ്ടോ? അതിനു വേണ്ടി മോദിയോ ബി ജെ പി യോ എന്തു ചെയ്തു?

ഇനി കേന്ദ്രത്തിൽ എന്തു ചെയ്താലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വില്ലേജ് തലത്തിലുമൊക്കെയുള്ള അഴിമതി അപ്പോഴുമുണ്ടല്ലോ. അതില്ലാതെയാക്കാൻ കേന്ദ്ര സർക്കാരിന് എന്തു ചെയ്യാനാവും?

@sajith @kocheechi
മോദി ഭരണം കൊണ്ട് ഉദ്യോഗസ്ഥതലത്തിലോ മറ്റെവിടെയെങ്കിലുമോ അഴിമതി കുറഞ്ഞതായി അവലംബം ലഭ്യമാണോ?

ജനം കൂട്ടത്തോടെ വോട്ട് ചെയ്തത് തെരഞ്ഞെടുപ്പീന് തൊട്ടുമുമ്പ് കിട്ടിയ 2000 രൂപയ്ക്കാണ് (അനുമാനസിദ്ധാന്തം).

@sajith @kocheechi രണ്ടാമത്തെ പ്രധാനഘടകം ബാലാകോട്ട്‌ ആക്രമണ പരസ്യമാണ്. ലഭ്യമായ തെളിവുകളുടെ വെളിച്ചത്തിൽ അതു വെറും ഉണ്ടയില്ലാ വെടിയായിരുന്നു എന്നു ഞാൻ കരുതുന്നു (നമ്മടെ സ്വന്തം ഹെലികോപ്റ്ററാണ്‌ ഒരെണ്ണം വെടിവച്ചിട്ടത്‌). പക്ഷേ ഭൂരിഭാഗം രോമാഞ്ചന്മാർക്കും രക്തം തിളക്കുകയാണുണ്ടായത്‌. അമർത്യാ സെൻ എഴുതിയത്‌: nytimes.com/2019/05/24/opinion

@rajeesh
എനിയ്ക്കു് അതിനോട് യോജിപ്പണ്.
@sajith @kocheechi

@mj എനിക്കും യോജിപ്പാണ്.

എങ്കിലും ബീജേപ്പിക്ക് വോട്ടു ചെയ്ത ജനങ്ങളുടെ മനസ്സിൽ ശരിക്കും എന്താണെന്ന് അറിയാത്ത ഒരു ദന്തഗോപുരവാസിയായതു കൊണ്ട് എന്റെ യോജിപ്പിന് പത്തു പൈസയുടെ വിലയില്ല! 😰

@rajeesh @kocheechi

@sajith @mj @kocheechi ഇവിടെ ആരുടെ അഭിപ്രായത്തിനും പത്തു പൈസ വിലയില്ലെങ്കിലും, അഭിപ്രായം നമുക്ക് പ്രകടിപ്പിക്കാമല്ലോ.
2014ലെ തെരഞ്ഞെടുപ്പിനു മുമ്പ് അഭ്യസ്തവിദ്യരും എന്നാറൈകളും ഐടി മാനേജറമ്മാര്‍-തൊഴിലാളികളും ആയവര്‍ മോദിക്കു വേണ്ടി ഘോരഘോരം വാദിക്കൂന്നത് നേരിട്ടു കണ്ടിട്ടുണ്ട്. ഇത്രയും തലക്കു വെളിവില്ലാതാവുന്നത് എങ്ങനെയാണെന്നു മനസിലാക്കാൻ ഒരുപാടു കാരണങ്ങൾ ചികയേണ്ടി വരും. ഹിന്ദുഭരണത്തിൽ ഇവര്‍ക്കൊന്നും ഇമ്മീഡിയറ്റ് ത്രെട്ട് ഇല്ലെന്ന വിചാരത്തിലാവും.

അവരുടെ മാര്‍ക്കറ്റിങ്ങ് ടെക്ക്നിക്കാണ് വിജയത്തിനു കാരണം. 2014 ല്‍ സപ്പോര്‍ട്ടു ചെയ്യാന്‍ മുന്നിട്ടിറങ്ങിയവര്‍ ഇതുവരെ അവരുടെ തീരുമാനം മാറ്റിയിട്ടില്ല. അതിനുകാരണം ഗ്രൂപ്പുതിരിച്ചുള്ള മാര്‍ക്കറ്റിങ്ങാണു്.

രാജ്യസ്നേഹികള്‍ക്ക് ബാലകോട്, ബിസിനസുകാര്‍ക്ക് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ഇന്റക്സ്. പാവപ്പെട്ടവര്ക്ക് ചായക്കാരന്‍. തുടങ്ങി എല്ലവര്‍ക്കും തരം തിരിച്ച് മെസ്സേജുകള്‍ കൊടുത്തു.

@rajeesh @sajith @mj @kocheechi

ഇതില്‍ അതിശയം എന്താണെന്നുവവെചച്ചാല്‍ ഓരോ കാറ്റഗറിയില്‍ പെട്ടവരും അവരുടെ കാറ്റഗറിയ്ക്ക് പുറത്തുള്ള ഇഷ്യൂകള്‍ ഫേയ്ക്ന്യൂസ് അല്ലെങ്കില്‍ നിസാരമായ കാര്യം എന്ന് തള്ളികക്കളയുന്നതാണ്.

@rajeesh @sajith @mj @kocheechi

@jishnu
നോട്ട് ബന്ദിയെല്ലാം എല്ലാ വിഭാഗങ്ങളെയും ബാധിച്ചില്ലേ?
@rajeesh @sajith @kocheechi

Follow

അതെ. പക്ഷേ ആളുകള്‍ എങ്ങനെ അതെടുത്തു എന്ന് നോക്കുക. ഇപ്പോഴും അത് നല്ലതീരുമാനമാണ് എന്ന് വിചാരിക്കുന്നതാണ് അവര്‍ക്കുവോട്ടുചെയ്ത ഭൂരിഭാഗം പേരും.

എന്റെ പഴയ കമ്പനിയുടെ CEO ഒക്കെ അതിനെ ഇപ്പോഴും പുകഴ്ത്തുന്നുണ്ട്.

@mj @rajeesh @sajith @kocheechi

@jishnu
True. That time, I felt depressed thinking emergency is coming.
@rajeesh @sajith @kocheechi

@jishnu @mj @sajith @kocheechi ഇനി മറുവശം ആലോചിച്ചു നോക്കിയാൽ ബഹുരസമാണ്. ആരാണ് ആള്‍ട്ടര്‍നേറ്റീവ് കക്ഷി, കോണ്‍ഗ്രസും യുപിഎയുമോ? പെട്രോൾ വില നിയന്ത്രണെം എടുത്തു കളഞ്ഞത്, ആധാർ, ഇത്രയും കാലം ഭരിച്ചു മുടിച്ചത് വേറെ - ആ കോഴ, ഈ കോഴ... കലക്കും!

പിന്നെയുള്ളത് 318 വോട്ട്‌ കിട്ടിയ പൈറേറ്റ് പാൎട്ടിയാണ്. അതിന് ബഹുജനം (ഞാനടക്കം) 'പ്രാതിനിധ്യ ജനാധിപത്യം' എന്നത് എന്താണെന്നു മനസ്സിലാക്കുകയും ഇടപെടുകയും ചെയ്യുന്ന ഒരു കാലം എന്റെയൊന്നും ആയുസ്സിലുണ്ടാകുമെന്ന സ്വപ്നമില്ല.

റേഡിഷന്‍ മോശാമാണെന്നുവെച്ചു് ബ്രൈയിന്‍ ക്യാന്‍സറെ വെച്ചുപൊറുപ്പിക്കാന്‍ പറ്റുമോ?

@rajeesh @mj @sajith @kocheechi

@jishnu @mj @sajith @kocheechi അല്ല, റേഡിയേഷനേക്കാൾ മികച്ച ചികിത്സാമാൎഗ്ഗങ്ങൾ കണ്ടുപിടിക്കുകയാണ് വേണ്ടത്.

@rajeesh വോട്ട് കിട്ടിയാലും ഇല്ലെങ്കിലും സിവിക് എൻഗേജ്മെന്റിന് മൂല്യമുണ്ടെന്നാണ് എന്റെയൊരു ഇത്.

കുടുംബാധിപത്യത്തിന് ഒരു അറുതി വന്നാൽ കോൺഗ്രസിന് ഇനിയും ഒരു ഇതരമാർഗ്ഗമാവാൻ പറ്റുമെന്നാണ് വിശ്വാസം. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡൊണാൾഡ് ട്രമ്പ് വന്നതു പോലെയും ബീജേപ്പിയിൽ മോദി വന്നതു പോലെയും പുതിയ നേതാക്കൾക്കു വളരാൻ ഇടമുണ്ടാക്കണം.

"ബിഗ് ടെന്റ്"‌‌‌ പാർട്ടി വേറെയൊന്നില്ലാത്ത സ്ഥിതിയ്ക്ക് മറ്റെന്തു ചെയ്യും? ഓ‌രോ‌‌‌ തെരഞ്ഞെടുപ്പു കഴിയുമ്പോറും ചെറുതായിക്കൊണ്ടിരിക്കാൻ പറ്റുമോ?

@jishnu @mj @kocheechi

@sajith @jishnu @mj @kocheechi കോണ്‍ഗ്രസ് എല്ലാക്കാലവും മുതലാളികളുടെയും ചൂഷകരുടെയും അധികാര വടം വലിക്കാരുടെയും ബിസിനസ്സുകാരുടെയും പാൎട്ടിയായിരുന്നു. അതും ബിജെപിയും തമ്മിൽ സാമ്പത്തിക നയങ്ങളിലും അഴിമതിയിലും ഒരു വ്യത്യാസവുമില്ല.

സിവിൿ എന്‍ഗേജ്മെന്റിനേ എന്തെങ്കിലും വ്യത്യാസം വരുത്താൻ സാധിക്കൂ എന്നാണ് ഞാൻ കരുതുന്നത്, പക്ഷേ അത് സംഭവിക്കാനുള്ള സാദ്ധ്യതകൾ കുറഞ്ഞ് കുറഞ്ഞ് വരികയാണ്.

@rajeesh കോൺഗ്രസിനെ ന്യായീകരിക്കുകയല്ല, പക്ഷേ: അധികാരം ഉള്ളയിടത്തെല്ലാം ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടാവും എന്നത് അധികാരത്തിന്റെ ഒരു പ്രത്യേകതയാണ്.

കോൺഗ്രസും ബിജെപ്പിയും തമ്മിൽ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ പ്രത്യക്ഷത്തിലെങ്കിലും വ്യത്യാസമുണ്ട്. അതു വലിയൊരു വ്യത്യാസമാണ്. അതുപോലെ നോട്ടു നിരോധനം പോലെ നമ്മുടെ സമയത്തിനും സാമ്പത്തികസ്വാതന്ത്ര്യത്തിനും പുല്ലുവില കൽപ്പിക്കുന്ന ഏകാധിപത്യ നടപടികളും ഇക്കാലത്തെ കോൺഗ്രസിൽ നിന്ന് ഉണ്ടാവാൻ സാധ്യതയില്ല.

@jishnu @mj @kocheechi

@rajeesh അതിമനോഹരമായിരിക്കുന്നു!! സ്വർണ്ണനൂലും വാഴനാരും ഒരുമിച്ചു പിരിച്ച രസികൻ ചരട്!

മുതലാളിമാരേയും ബിസിനസ്സുകാരേയും എല്ലാ രാഷ്ട്രീയക്കാരും കൂടെ നിർത്തണം, അല്ലാത്തവർ ഇങ്ങനെ സോഷ്യൽ മീഡിയയിൽ തങ്ങളാലാവുന്ന താത്വികമൊക്കെ വിളമ്പി ഇച്ചിരെ മാറി നിൽക്കണം. അവരാണ് രാജത്ത് ആസ്ഥി സൃഷ്ടിക്കുന്നത്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. അവർ സൃഷ്ടിക്കുന്ന മൂല്യത്തോട് ചേർന്നുനിൽക്കുന്നതുകൊണ്ടു മാത്രമാണ് 'സാധാരണക്കാരന്റെ' വസ്തുക്കൾക്കും സേവനങ്ങൾക്കും മൂല്യമുണ്ടാകുന്നത്. സർക്കാരിന് ടാക്സ് ബേസ് ഉണ്ടാകുന്നത്. (1)
@sajith

@rajeesh
അവരാണ് രാജ്യത്തിന്റെ ക്രൌൺ ജുവൽസ്. അവർക്ക് ആവുന്നത്ര സൌകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ ഒരു തെറ്റുമില്ല.

ചൂഷകരും അധികാരദല്ലാളമ്മാരും മോശക്കാർ തന്നെയാണ്. അതിന്റെ കൂട്ടത്തിൽ മുതലാളിമാരേയും ബിസിനസ്സുകാരേയും ചുമ്മാതങ്ങ് കൂട്ടിക്കെട്ടാൻ തോന്നുന്നുണ്ടെങ്കിൽ ആഗോളതലത്തിൽ സമ്പദ് വ്യവസ്ഥ എങ്ങനെയാണ് നടക്കുന്നത് എന്ന് അറിയാത്തതുകൊണ്ടാണ്.
@sajith

@kocheechi
Yes. Solution is strengthening capitalism. Welfare state is dead. Dyfi is campaigning against neo liberal policies while left government is following that and confronting in public from the very first day by appointing geetha gopinath as financial advisor. I think the solution is by making the sector competitive. For instance, kallada issue.
@rajeesh @sajith

@kocheechi @sajith സ്റ്റ്രോമാൻ ആര്‍ഗുമെന്റ്, അതുകൊണ്ട് മറുപടിയില്ല.

Sign in to participate in the conversation
Librem Social

Librem Social is an opt-in public network. Messages are shared under Creative Commons BY-SA 4.0 license terms. Policy.

Stay safe. Please abide by our code of conduct.

(Source code)

image/svg+xml Librem Chat image/svg+xml