മോദി ജയിച്ചതിന് പല കാരണങ്ങളിൽ ഒന്നാണ് ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഇല്ലാതാക്കൽ. റഫാലിലൂടെയോ അംബാനിയിലൂടെയോ കോടികൾ മറിക്കുന്നത് വിഷയമല്ല. സർക്കാർ ഓഫീസിൽ കൈമടക്കു കൊടുക്കാതെ കാര്യങ്ങൾ നടക്കുന്നു, കറണ്ടു പോയാൽ അരമണിക്കൂറിൽ തിരികെ വരുന്നു, അനാവശ്യമായ ചെക്കിങ്ങും പെർമിറ്റുമൊക്കെ ഒഴിവാക്കുന്നു..ഇതൊക്കെയാണ് ജനത്തിനു വേണ്ടത്. താഴേ തട്ടിൽ അഴിമതിയില്ലാതാക്കാൻ ശ്രമിക്കുന്ന സർക്കാർ മേൽത്തട്ടിൽ കൊള്ള നടത്തുകയാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ പാടാണ്.
അടിയന്തരാവസ്ഥക്കാലത്തെ അച്ചടക്കത്തെ പുകഴ്ത്തിയവരും ഉണ്ടല്ലോ
@kocheechi ശരിക്കും ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ഇല്ലാതായിട്ടുണ്ടോ? കുറഞ്ഞിട്ടെങ്കിലുമുണ്ടോ? അതിനു വേണ്ടി മോദിയോ ബി ജെ പി യോ എന്തു ചെയ്തു?
ഇനി കേന്ദ്രത്തിൽ എന്തു ചെയ്താലും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വില്ലേജ് തലത്തിലുമൊക്കെയുള്ള അഴിമതി അപ്പോഴുമുണ്ടല്ലോ. അതില്ലാതെയാക്കാൻ കേന്ദ്ര സർക്കാരിന് എന്തു ചെയ്യാനാവും?
@sajith @kocheechi
മോദി ഭരണം കൊണ്ട് ഉദ്യോഗസ്ഥതലത്തിലോ മറ്റെവിടെയെങ്കിലുമോ അഴിമതി കുറഞ്ഞതായി അവലംബം ലഭ്യമാണോ?
ജനം കൂട്ടത്തോടെ വോട്ട് ചെയ്തത് തെരഞ്ഞെടുപ്പീന് തൊട്ടുമുമ്പ് കിട്ടിയ 2000 രൂപയ്ക്കാണ് (അനുമാനസിദ്ധാന്തം).
@sajith @kocheechi രണ്ടാമത്തെ പ്രധാനഘടകം ബാലാകോട്ട് ആക്രമണ പരസ്യമാണ്. ലഭ്യമായ തെളിവുകളുടെ വെളിച്ചത്തിൽ അതു വെറും ഉണ്ടയില്ലാ വെടിയായിരുന്നു എന്നു ഞാൻ കരുതുന്നു (നമ്മടെ സ്വന്തം ഹെലികോപ്റ്ററാണ് ഒരെണ്ണം വെടിവച്ചിട്ടത്). പക്ഷേ ഭൂരിഭാഗം രോമാഞ്ചന്മാർക്കും രക്തം തിളക്കുകയാണുണ്ടായത്. അമർത്യാ സെൻ എഴുതിയത്: https://www.nytimes.com/2019/05/24/opinion/india-modi-election.html#click=https://t.co/N008NLb9tk
@rajeesh
എനിയ്ക്കു് അതിനോട് യോജിപ്പണ്.
@sajith @kocheechi
@mj എനിക്കും യോജിപ്പാണ്.
എങ്കിലും ബീജേപ്പിക്ക് വോട്ടു ചെയ്ത ജനങ്ങളുടെ മനസ്സിൽ ശരിക്കും എന്താണെന്ന് അറിയാത്ത ഒരു ദന്തഗോപുരവാസിയായതു കൊണ്ട് എന്റെ യോജിപ്പിന് പത്തു പൈസയുടെ വിലയില്ല! 😰
@sajith @mj @kocheechi ഇവിടെ ആരുടെ അഭിപ്രായത്തിനും പത്തു പൈസ വിലയില്ലെങ്കിലും, അഭിപ്രായം നമുക്ക് പ്രകടിപ്പിക്കാമല്ലോ.
2014ലെ തെരഞ്ഞെടുപ്പിനു മുമ്പ് അഭ്യസ്തവിദ്യരും എന്നാറൈകളും ഐടി മാനേജറമ്മാര്‍-തൊഴിലാളികളും ആയവര്‍ മോദിക്കു വേണ്ടി ഘോരഘോരം വാദിക്കൂന്നത് നേരിട്ടു കണ്ടിട്ടുണ്ട്. ഇത്രയും തലക്കു വെളിവില്ലാതാവുന്നത് എങ്ങനെയാണെന്നു മനസിലാക്കാൻ ഒരുപാടു കാരണങ്ങൾ ചികയേണ്ടി വരും. ഹിന്ദുഭരണത്തിൽ ഇവര്‍ക്കൊന്നും ഇമ്മീഡിയറ്റ് ത്രെട്ട് ഇല്ലെന്ന വിചാരത്തിലാവും.
അവരുടെ മാര്‍ക്കറ്റിങ്ങ് ടെക്ക്നിക്കാണ് വിജയത്തിനു കാരണം. 2014 ല്‍ സപ്പോര്‍ട്ടു ചെയ്യാന്‍ മുന്നിട്ടിറങ്ങിയവര്‍ ഇതുവരെ അവരുടെ തീരുമാനം മാറ്റിയിട്ടില്ല. അതിനുകാരണം ഗ്രൂപ്പുതിരിച്ചുള്ള മാര്‍ക്കറ്റിങ്ങാണു്.
രാജ്യസ്നേഹികള്‍ക്ക് ബാലകോട്, ബിസിനസുകാര്‍ക്ക് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ഇന്റക്സ്. പാവപ്പെട്ടവര്ക്ക് ചായക്കാരന്‍. തുടങ്ങി എല്ലവര്‍ക്കും തരം തിരിച്ച് മെസ്സേജുകള്‍ കൊടുത്തു.
ബിസിനസുകാര്‍ക്ക് മാസ് ലിഞ്ചിങ് അവരെ ബാധിക്കുന്ന ഇഷ്യൂ അല്ല. പാവപ്പെട്ടവര്‍ക്ക് ജീഡിപ്പിയും.
ഇതുകൊണ്ടു തന്നെയാണ് അവരുടെ പാര്‍ട്ടിയിലെ ഒരു ഘടകം റേപ്പിസ്റ്റൂകള്‍ക്ക് മാലയിടും, ഒന്നോ രണ്ടോ പേര്‍ ചെറുതായി അവരെ തള്ളിപ്പറയും പാര്‍ട്ടിയുടെ നിലപാടല്ല എന്ന്. ഭൂരിഭാഗം പേര്‍ ഒന്നും പറയില്ല.
ഇങ്ങനെ ഓരോ വിഭാഗത്തിനും വേര്‍തിരിച്ചു് മെസ്സേജുകള്‍ എത്തിക്കുന്നതിലൂടെ എല്ലാവരേയും തൃപ്തിപ്പെടുത്തും.
@jishnu അവരിൽനിന്ന്
മാർക്കറ്റ് എക്കോണമിയെ ഒപ്പോസ് ചെയ്തുകൊണ്ടുള്ള ഒരു പോളിസിയും ഇനിയങ്ങോട്ടും ഞാൻ പ്രതീക്ഷിക്കുന്നില്ല. മേൽപ്പറഞ്ഞ തന്ത്രം എന്റെ നാട്ടിലടക്കം പയറ്റിയിട്ടുണ്ട്. രണ്ടാം യൂപ്പീയേടെ കാലത്ത് സാങ്ഷനായ പ്രധാൻ മന്ത്രി ഗ്രാമീൺ സഡക്ക് യോജനയെല്ലാം മോഡീജീടെ പേരിലാണ് അവതരിപ്പിച്ചത്. മെസ്സേജെല്ലാം വ്യാപകമായി സർക്കുലേറ്റ് ചെയ്തിരുന്നു.
@rajeesh @sajith @kocheechi